പേപ്പാറ വനമേഖലയിൽ സ്റ്റുഡൻറ് പൊലീസ് സംഘത്തെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsഷിജി കേശവൻ, ഉദയകുമാർ, വിജിൽ
വിതുര: പേപ്പാറ വനമേഖലയിൽ സഹവാസ ക്യാമ്പിന് എത്തിയ കിളിമാനൂർ ഗവ.സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് സംഘെത്തയും ഒപ്പം ഉണ്ടായിരുന്ന വനപാലകെരയും ചീത്തവിളിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത മദ്യപസംഘത്തെ അറസ്റ്റ് ചെയ്തു.
ആര്യനാട് കോട്ടയ്ക്കകം കല്ലുവിളാകത്ത് വീട്ടിൽ ഉദയകുമാർ, ആര്യനാട് കോട്ടയ്ക്കകം കൊന്നമൂട്ടിൽ വീട്ടിൽ ഷിജി കേശവൻ, വിതുര ആനപ്പാറ തുളസി വിലാസത്തിൽ വിജിൻ എന്നിവരെയാണ് നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21 നായിരുന്നു അറസ്റ്റിന് ആധാരമായ സംഭവം. കിളിമാനൂർ െപാലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഖിൽ, റിട്ട. സബ് ഇൻസ്പെക്ടറും എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടറുമായ അനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവദിവസം തന്നെ വിതുര പൊലീസ് മൂന്നും നാലും പ്രതികളായ ഹരിെയയും സക്കീർ ഹുസൈനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവത്തിലെ പ്രധാന പ്രതികളും സ്ഥിരം കുറ്റവാളികളുമായിട്ടുള്ളവർ ഒളിവിൽ പോയിരുന്നു. പ്രതികൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നുള്ള വിവരം പൊലീസിന് ലഭിച്ചു.
അതിനെതുടർന്ന് പ്രതികൾ ഒളിവിൽ താമസിക്കാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നടത്തിയ രഹസ്യ വിവരശേഖരണത്തിലാണ് പ്രതികളുടെ വാസസ്ഥലം െപാലീസിന് ലഭിച്ചത്. സ്ഥിരം കുറ്റവാളികളായ പ്രതികൾ കുറ്റകൃത്യത്തിന് ശേഷം പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു പതിവ്.
പാലോട് സി.ഐ ഷാജിമോൻ, എസ്.ഐ നിസാറുദ്ദീൻ, വിതുര എസ്.ഐ വിനോദ് കുമാർ, ഷാഡോ എസ്.ഐ ഷിബു, എ.എസ്.ഐ സജു, സി.പി.ഒമാരായ ഉമേഷ് ബാബു, സതികുമാർ, സുജിത്ത്, ജസീൽ എന്നിവരങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരിൽ ആര്യനാട് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് വ