ലഹരിക്കച്ചവടത്തിന് കൂട്ടുനിന്നില്ല, യുവാവിനെ മർദിച്ചവർ അറസ്റ്റിൽ
text_fieldsപ്രബിത്, അനീഷ്
തിരുവനന്തപുരം: ലഹരിക്കച്ചവടത്തിൽനിന്ന് പിന്മാറിയതിലുള്ള വിരോധം നിമിത്തം സുഹൃത്തിനെ മർദിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. രാജാജി നഗർ കോളനി സ്വദേശികളായ പ്രബിത്, അനീഷ് എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഇരുവരുടെയും സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ രാജാജി നഗർ സ്വദേശി പ്രദീപിനെ ഇരുവരും ചേർന്ന് ബിയർകുപ്പികൊണ്ട് തലക്കടിച്ചും കമ്പിവടികൊണ്ട് മൂക്കിലടിക്കുകയുമായിരുന്നു. മർദനത്തിൽ മൂക്കിന്റെ അസ്ഥി പൊട്ടിയ പ്രദീപിനെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

