തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ രോഗികളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്ന്
text_fieldsമെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അടിയന്തരമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ വിവരങ്ങള്‍ ഫോണിലൂടെ അറിയാന്‍ സംവിധാനം ഒരുക്കാത്തത് രോഗികളുടെ ബന്ധുക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനാപകടങ്ങള്‍ സംഭവിച്ച് എത്തിക്കുന്ന രോഗികളുടെ കാര്യത്തിലാണ് ബന്ധുക്കള്‍ക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നത്. ബന്ധുക്കള്‍ നേരിട്ട് എത്തിയാല്‍പ്പോലും അത്യാഹിത വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പലപ്പോഴും രോഗിയുടെ വിവരങ്ങള്‍ നല്കാന് കഴിയുന്നില്ല.
രോഗിയെ അത്യാഹിത വിഭാഗത്തില്‍നിന്നും എങ്ങോട്ടാണ് മാറ്റിയതെന്നും പലപ്പോഴും ബന്ധുക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. രോഗിക്ക് മരണം സംഭവിച്ചാല്‍പ്പോലും നിലവിലുളള സാഹചര്യത്തില്‍ അത്യാഹിത വിഭാഗത്തില്‍ വിളിച്ചു ചോദിച്ചാല്‍ പറയാന്‍ കഴിയാത്ത സാഹചര്യം മാറ്റി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയുടെ ചികിത്സ സംബന്ധമായ മുഴുവന്‍ കാര്യങ്ങളും ലഭ്യമാകേണ്ട സാഹചര്യം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

