Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ജില്ല കേരളോത്സവം ഇന്നുമുതൽ

text_fields
bookmark_border
keralotsavam
cancel

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല കേ​ര​ളോ​ത്സ​വം ഇ​ന്നാ​രം​ഭി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​വം​ബ​ര്‍ 26 വ​രെ​യാ​ണ് മ​ത്സ​ര​മെ​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി. ​സു​രേ​ഷ്‌​കു​മാ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് സം​ഘാ​ട​ക സ​മി​തി വ​ര്‍ക്കി​ങ്​ ചെ​യ​ര്‍മാ​ൻ എം. ​ജ​ലീ​ല്‍, പെ​രു​ങ്ങു​ഴി ഗ​വ.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ പ​താ​ക ഉ​യ​ര്‍ത്തും. കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ രാ​വി​ലെ എ​ട്ടി​ന് കാ​ര്യ​വ​ട്ടം എ​ല്‍.​എ​ന്‍.​സി.​പി.​ഇ ഗ്രൗ​ണ്ടി​ല്‍ നി​ര്‍വ​ഹി​ക്കും.

25ന് ​ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ അ​ഴൂ​ര്‍ പെ​രു​ങ്ങു​ഴി ഗ​വ. എ​ല്‍.​പി.​എ​സി​ല്‍ രാ​വി​ലെ എ​ട്ടി​ന് വി. ​ജോ​യി എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി. ​ശ​ശി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഇ​ന്ന്​ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ എ​ല്‍.​എ​ന്‍.​സി.​പി.​ഇ ഗ്രൗ​ണ്ടി​ലും നീ​ന്ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പി​ര​പ്പ​ന്‍കോ​ട് ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്വി​മ്മി​ങ്​ പൂ​ളി​ലും ഫു​ട്​​ബാ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ണി​യാ​പു​രം മു​സ്​​ലിം ഹൈ​സ്‌​കൂ​ളി​ലും ന​ട​ക്കും.

നാ​ള​ത്തെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ മു​സ്​​ലിം ഹൈ​സ്‌​കൂ​ൾ, വ​ടം​വ​ലി മ​ത്സ​രം അ​ഴൂ​ര്‍ ഗ​വ. എ​ച്ച്.​എ​സ്.​എ​സ്, 25ലെ ​ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ എ​ല്‍.​എ​ന്‍.​സി.​പി.​ഇ ഗ്രൗ​ണ്ട്, ക​ബ​ഡി മ​ത്സ​ര​ങ്ങ​ള്‍ ക​ണി​യാ​പു​രം മു​സ്​​ലിം ഹൈ​സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​ട​ക്കു​ക. അ​ഴൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍, അ​ഴൂ​ര്‍ ഗ​വ. എ​ല്‍.​പി സ്‌​കൂ​ള്‍, അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ള്‍.

സ​മാ​പ​ന സ​മ്മേ​ള​നം അ​ഴൂ​ര്‍ ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍ 26ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന് എ.​എ. റ​ഹീം എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സ്റ്റാ​ൻ​ഡി​ങ്​​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്മാ​രാ​യ എം. ​ജ​ലീ​ല്‍, വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, എ​സ്. സു​നി​ത, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി ബോ​ണ്‍സ​ലെ, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ച​ന്ദ്രി​കാ​ദേ​വി ആ​ര്‍.​എ​സ്, ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ അ​നി​ല്‍കു​മാ​ര്‍. ടി, ​ആ​ര്‍ട്‌​സ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ പു​ലി​യൂ​ര്‍ ജ​യ​കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsKeralotsavam
News Summary - Thiruvananthapuram district Keralotsavam starts from thursday
Next Story