സ്കൂൾ സമയത്ത് യുവാക്കളുടെ ബൈക്ക് അഭ്യാസം; രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്
text_fieldsകിളിമാനൂർ: യുവാക്കളുടെ ബൈക്ക് അഭ്യാസത്തെത്തുടർന്ന് കിളിമാനൂർ പുതിയകാവിൽ ബൈക്കിടിച്ച് രണ്ട് ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് പരിക്ക്. കിളിമാനൂർ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ അജിഷ (14), അഞ്ജന (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വഞ്ചിയൂർ സ്വദേശികളാണ്. രാവിലെ ഒമ്പതോടെ പുതിയകാവിൽ ബസിറങ്ങി സ്കൂളിലേക്ക് നടന്നുപോകവേ പുതിയകാവ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തുെവച്ച് പോങ്ങനാട് റോഡിൽ നിന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ യുവാക്കൾക്കും പരിക്കേറ്റു. കേശവപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടികളിൽ അഞ്ജനയുടെ പല്ലിന് പൊട്ടലുണ്ട്.
സ്കൂൾ സമയങ്ങളിൽ ആർ.ആർ.വി ജങ്ഷൻ മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയും തിരിച്ചും യുവാക്കളുടെ ബൈക്ക് അഭ്യാസം തുടർക്കഥയാണ്. ലഹരി പദാർഥങ്ങളുടെയും പാൻമസാലകളുടെയും ഉപയോഗവും സ്കൂൾപരിസരങ്ങളിൽ സുലഭമാണ്.
കഴിഞ്ഞദിവസം എം.ഡി.എം.എയുമായി പിടിയിലായ കിളിമാനൂർ സ്വദേശികളായ യുവാക്കൾ കിളിമാനൂർ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. സ്കൂൾ പ്രദേശങ്ങളിൽ ലഹരി മരുന്നുകൾ എത്തിക്കുന്നവരിൽ ഇവർ പ്രധാ നികളായിരുന്നു. പിങ്ക് െപാലീസിൈന്‍റ അടക്കം വാഹനങ്ങൾ കിളിമാനൂരിൽ ഉള്ളപ്പോഴും റോഡിലും സ്കൂളുകൾക്കുള്ളിലും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നതായി രക്ഷിതാ ക്കൾ പറയുന്നു. പെൺകുട്ടികൾക്കെതിരായ പരാക്രമങ്ങൾ യഥാസമയം അറിയിക്കാൻ സ്കൂളുകളിൽ പരാതിപ്പെട്ടികൾ മുൻകാലങ്ങളിൽ സ്ഥാപിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇത്തരം സംവിധാനങ്ങളും കാര്യക്ഷമമല്ല. െപാലീസ് സ്റ്റേഷൻ മുതൽ ആർ.ആർ.വി സ്കൂൾ വരെ വരുന്ന രണ്ട് കിലോമീറ്റർ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പലത് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

