Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലിയതുറ തീരദേശ ആശുപത്രിയിലെ വഴിമുടക്കി വെള്ളക്കെട്ട്

text_fields
bookmark_border
രോഗികള്‍ക്ക് വാഹനത്തിന്റെ സഹായമില്ലാതെ പ്രവേശിക്കാനാകില്ല
വലിയതുറ തീരദേശ ആശുപത്രിയിലെ വഴിമുടക്കി വെള്ളക്കെട്ട്
cancel
camera_alt

വലിയതുറ തീരദേശ സ്‌പെഷാലിറ്റി ആശുപത്രിയുടെ പ്രവേശന കവാടത്തിലെ വെളളക്കെട്ട്

വലിയതുറ: കാലവര്‍ഷം ശക്തമായതോടെ വെളളക്കെട്ട് കാരണം വലിയതുറ തീരദേശ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. സമീപകാലത്ത് ആശുപത്രിയോട് ചേര്‍ന്ന് ആശാസ്ത്രീയമായി ഇന്റര്‍ലോക്ക് സ്ഥാപിച്ചതാണ് വെളളക്കെട്ടുണ്ടാക്കിയതെന്നാണ് ആരോപണം.

റോഡിനോട് ചേര്‍ന്ന ഭാഗം ഇന്റര്‍ലോക്ക് ചെയ്തപ്പോള്‍ ഉയര്‍ന്നതുകാരണം ആശുപത്രിയുടെ പ്രവേശന കവാടം താഴുകയും വെളളം കെട്ടിക്കിടക്കുന്ന വിധമാവുകയും ചെയ്തു. കാലില്‍ മുറിവുകളുമായി എത്തുന്ന രോഗികള്‍ക്ക് വാഹനത്തിന്റെ സഹായമില്ലാതെ ആശുപത്രിക്കുളളില്‍ പ്രവേശിക്കാന്‍ കഴിയില്ല. പ്രവേശന കവാടത്തിനു പുറമേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും മറ്റ് പല സ്ഥലങ്ങളിലും മഴ പെയ്താല്‍ സീലിങില്‍നിന്ന് വെളളം ചോര്‍ന്നൊലിക്കുന്നതായും പറയുന്നു. ഉടൻ എച്ച്.എം.സി മീറ്റിങ് നടക്കുമെന്നും രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Waterlogging blocking the path at Valiyathura Coastal Hospital
Next Story