വിഴിഞ്ഞം സമരം: ഇന്ന് റോഡ് ഉപരോധം
text_fieldsസിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ഞായറാഴ്ച വൈകീട്ട് മുല്ലൂരിലെത്തിയപ്പോൾ
വിഴിഞ്ഞം: തുറമുഖ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കും. രാവിലെ 8.30 മുതൽ സെക്രട്ടേറിയറ്റ്, ആറ്റിങ്ങൽ, സ്റ്റേഷൻ കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, മുല്ലൂർ, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിലാണ് ഉപരോധം. വിഴിഞ്ഞം ജങ്ഷന്, മുല്ലൂര്‍ എന്നിവിടങ്ങളിൽ ഉപരോധം നിരോധിച്ച് ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. എന്നാൽ, നിരോധം അവഗണിച്ചും സമരം നടത്താനാണ് തീരുമാനമെന്ന് ലത്തീൻ അതിരൂപത അറിയിച്ചു.
അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മ പ്രതിഷേധവും കണക്കിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ ഉത്തരവ്. പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് നേരത്തേ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാനപാലനത്തിന് ഫോർട്ട് എ.സി ഷാജിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ഞായറാഴ്ച വൈകീട്ട് മുല്ലൂരിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

