വീണ്ടും വെർച്വൽ തട്ടിപ്പിന് ശ്രമം; പൊളിച്ച് പൊലീസ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വെർച്വൽ തട്ടിപ്പിന് ശ്രമം. ഇടപ്പഴഞ്ഞി സ്വദേശിയായ റിട്ട. അധ്യാപകനെയും കുടുംബത്തെയും വെർച്വൽ അറസ്റ്റ് ചെയ്യാനുള്ള ശ്രമം സമയോചിതമായി പൊലീസ് ഇടപെട്ടതിനാൽ പൊളിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അധ്യാപകന്റെ മകൻ യഥാസമയം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മ്യൂസിയം എസ്.ഐ ഷെഫിൻ ഇടപ്പഴഞ്ഞിയിലെ വീട്ടിൽ നേരിട്ടെത്തി ഫോണിലുള്ള തട്ടിപ്പ് സംഘത്തോട് സംസാരിച്ചു.
തിരിച്ച് അവർ പൊലീസിനെ വിരട്ടാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ അവർ കോൾ അവസാനിപ്പിച്ച് പോയി. അധ്യാപകന്റെ ക്രെഡിറ്റ് കാർഡിൽനിന്ന് കള്ളപ്പണ ഇടപെടൽ നടന്നതായി കണ്ടെത്തിയെന്ന് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചയോടെ ഫോൺ വന്നത്.
മുംബൈ സി.ബി.ഐ ഓഫിസറെന്നാണ് തട്ടിപ്പ് സംഘം സ്വയം പരിചയപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന റിട്ട. അധ്യാപകന്റെ ഭാര്യക്കും മരുമകൾക്കുമുൾപ്പെടെ രണ്ട് മണിക്കൂറോളം അറസ്റ്റിൽ ഇരിക്കേണ്ടി വന്നു. സംശയം തോന്നിയ ഭാര്യ മകനെ വിവരം അറിയിച്ചു.
വെർച്വൽ തട്ടിപ്പിനെ കുറിച്ച് വാർത്തകളും അവബോധ സന്ദേശങ്ങളും കൂടുതൽ വരുന്നുണ്ടെങ്കിലും പൊതുജനങ്ങളിൽ ബോധവത്കരണത്തിന്റെ ആവശ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

