Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമുക്തഭടന് തെരുവുനായുടെ കടിയേറ്റു
text_fieldsbookmark_border
അനിൽകുമാറിന്റെ ഇടതുകാലിൽ തെരുവുനായ് കടിച്ചനിലയിൽ
പോത്തൻകോട്: ഞാണ്ടൂർക്കോണത്ത് വിമുക്തഭടന് തെരുവുനായുടെ കടിയേറ്റു. പുളിയൻകോട് മേലേമുക്ക് ശ്രീനിവാസത്തിൽ അനിൽകുമാറാണ് (48) ബുധനാഴ്ച രാവിലെ 11ഓടെ ആക്രമണത്തിനിരയായത്.
ശാന്തിപുരത്തുനിന്ന് സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോകുംവഴിയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. ഇടതുകാലിൽ മൂന്നു സ്ഥലങ്ങളിലായാണ് കടിയേറ്റത്. അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു.
Next Story

