Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടപ്പനമൂട്-കൂട്ടപ്പൂറോഡ് യാഥാർഥ്യമാകുന്നു

text_fields
bookmark_border
കുടപ്പനമൂട്-കൂട്ടപ്പൂറോഡ് യാഥാർഥ്യമാകുന്നു
cancel
camera_alt


കുടപ്പനമൂട് കൂട്ടപ്പൂ റോഡിലെ പൊട്ടന്‍ചിറ ഭാഗത്ത് പുരോഗമിക്കുന്ന കലുങ്ക് നിർമാണം




വെള്ളറട: വെള്ളറട, ആര്യന്‍കോട്, അമ്പൂരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാംകോണം-കാസാറോഡ്-കള്ളിമൂട-കുടപ്പനമൂട്-കൂട്ടപ്പൂ റോഡ് പണി അതിവേഗം പുരോഗമിക്കുന്നു. അഞ്ച് കോടി രൂപ അടങ്കലില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 5.50 മീറ്റര്‍ വീതിയിലാണ് റോഡ് റബ്ബറൈസ്ഡ് ടാറിങ് നടത്തി നവീകരിക്കുന്നത്.

പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കഴിയും.

മൂന്ന് പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗമായ ഈ റോഡ് വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരുന്നതിനും ഏറെ പ്രയോജനകരമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിലൂടെ യാത്രാസമയം കുറക്കാനും വാഹനഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കാനും സാധിക്കും.

റോഡ് നവീകരണത്തിന്റെ ഭാഗമായി ആവശ്യമായ ഓടകള്‍, കള്‍വര്‍ട്ടുകള്‍, ട്രാഫിക് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഒരുക്കും. മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കുന്നതിനും അനുയോജ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും. ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ ഗതാഗതമേഖലയിലും വികസന പ്രവര്‍ത്തനങ്ങളിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.

''വെള്ളറട, ആര്യന്‍കോട്, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന പ്രധാനപ്പെട്ട പദ്ധതിയാണിത്. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഗതാഗതസൗകര്യം ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാകുമെന്നും നിര്‍മാണം ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Major Road Renovation Progresses Rapidly
Next Story