വർക്കല പാപനാശത്ത് കടൽ അമ്പത് മീറ്ററോളം ഉൾവലിഞ്ഞു; ആശങ്ക
text_fieldsചൊവ്വാഴ്ച വൈകീട്ട് വർക്കല പാപനാശം ബീച്ചിൽ അമ്പത് മീറ്ററോളം കടൽ ഉൾവലിഞ്ഞപ്പോൾ
വർക്കല: പാപനാശം ബീച്ചിൽ അമ്പത് മീറ്ററോളം കടൽ ഉൾവലിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു ഈ അപൂർവ പ്രതിഭാസം. വൈകുന്നേരമായതിനാൽ ബീച്ചിലും പരിസരത്തും സാമാന്യം ജനത്തിരക്കുണ്ടായിരുന്നു.
തീരംവരെക്കും തിരയടിച്ച് കയറിക്കൊണ്ടിരുന്ന കടൽ പൊടുന്നനെ ഉൾവലിഞ്ഞത് തീരത്തുണ്ടായിരുന്നവരിൽ പരിഭ്രാന്തി പരത്തി. ഞൊടിയിടയിൽ തീരത്തുനിന്ന് വിനോദ സഞ്ചാരികൾ ഒഴിയുകയും ചെയ്തു.
ഉൾവലിഞ്ഞ കടൽ ഏറെസമയം തൽസ്ഥിതിയിലാരായിരുന്നു. ഇതൊടെ ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും വിനോദ സഞ്ചാരികൾക്ക് കടലിലേക്കിറങ്ങുന്നതിന് കർശനമായ വിലക്കും ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

