ലോറിയിടിച്ച് മരക്കൊമ്പ് ഒടിഞ്ഞുവീണ് രണ്ടു വാഹനങ്ങൾക്ക് കേടുപാട്
text_fieldsപി.എം.ജിയിൽ ഓട്ടോക്ക് മുകളിലേക്ക് മരം വീണ നിലയിൽ
തിരുവനന്തപുരം: പി.എം.ജി ഹനുമാൻ ക്ഷേത്രത്തിന് എതിർവശത്തെ യൂനിവേഴ്സിറ്റി സ്റ്റേഡിയം ഭാഗത്തെ കൂറ്റൻ മുള്ളുമരത്തിൽ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വലിയ മരക്കൊമ്പ് ഒടിഞ്ഞ് റോഡിൽ വീണതിനെ തുടർന്ന് ഇതുവഴി എത്തിയ ഓട്ടോറിക്ഷക്കും വാനിനും കേടുപാടുണ്ടായി.
വാഹനഗതാഗതവും തടസ്സപ്പെട്ടു. ചെങ്കൽചൂള അഗ്നിരക്ഷാസേനയിൽനിന്നും സ്റ്റേഷൻ ഓഫിസർ അനീഷ് കുമാർ, മധുകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലെ സംഘം അരമണിക്കൂറിലധികം ശ്രമിച്ചാണ് മരക്കൊമ്പ് മുറിച്ചു നീക്കിയത്.
ശനിയാഴ്ച വൈകീട്ട് 3.40 നായിരുന്നു സംഭവം. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മുള്ളുമരത്തിൽ ഇടിച്ചത്. ലോറിക്ക് പിന്നാലെ വരുകയായിരുന്ന രണ്ടു വാഹനങ്ങൾക്കാണ് കേടുപാട് ഉണ്ടായത്. ഓട്ടോ ഭാഗികമായി തകർന്നു.
കൂറ്റൻ മരക്കൊമ്പ് ഒടിഞ്ഞ് റോഡിലേക്ക് വീണതോടെയാണ് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചത്. ദീർഘദൂര ബസുകൾ ഉൾപ്പെടെ കുടുങ്ങി. മരക്കൊമ്പ് ചെയിൻസോ ഉപകരണവും വടവും ഉപയോഗിച്ചാണ് മുറിച്ചു നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

