Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്മുടിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മുഖംമൂടി സംഘം ആക്രമിച്ചു

text_fields
bookmark_border
പാട്ട് വെച്ച് ഡാൻസ് കളിച്ചതിനെത്തുടർന്നാണ് ഇരു വാഹനങ്ങളിലുള്ളവർ തമ്മിൽ തർക്കം ഉണ്ടായി
crime
cancel

വിതുര: പൊന്മുടിയിൽ വാക്കുതർക്കത്തെതുടർന്ന് വിനോദസഞ്ചാരികളുടെ വാഹനത്തിന്‍റെ ചില്ലുകൾ മുഖംമൂടി സംഘം അടിച്ചു തകർത്തു. വിതുര-ഇരുത്തലമൂലയിലാണ് സംഭവം. കാറിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ബാലരാമപുരം സ്വദേശികൾ സഞ്ചരിച്ച ട്രാവലറിന്‍റെ ചില്ലാണ് തകർത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 ഓളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

പാട്ട് വെച്ച് ഡാൻസ് കളിച്ചതിനെത്തുടർന്നാണ് ഇരു വാഹനങ്ങളിലുള്ളവർ തമ്മിൽ ചെറിയ തർക്കം ഉണ്ടായത്. മടങ്ങി പോകുന്ന സമയത്ത് കാറിൽ വന്നവർ ട്രാവലറിനെ ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. വിതുര പൊലീസിൽ പരാതി നൽകി. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസ് കാറിന്‍റെ നമ്പർ പരിശോധിച്ചുവരികയാണ്. വിനോദ സഞ്ചാരികൾ മറ്റൊരു വാഹനം എത്തിച്ചാണ് യാത്ര തുടർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tourists' vehicle attacked by a masked gang in Ponmudi
Next Story