വൈദ്യുതി ലൈനിൽ തട്ടിനിന്ന മരത്തിൽനിന്ന് മൂന്നുപേർക്ക് ഷോക്കേറ്റു
text_fieldsവൈദ്യുതി ലൈനിൽ ബദാം മരച്ചില്ല കുരുങ്ങിയനിലയില്‍
വെള്ളറട: വൈദ്യുതി ലൈനിൽ തട്ടിനിന്ന ബദാം മരത്തിൽനിന്ന് മൂന്നുപേർക്ക് വൈദ്യുതാഘാതമേറ്റു. വെള്ളറട ജങ്ഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.യിലേക്ക് പോകുന്ന ഭാഗത്താണ് സംഭവം. ഞായറാഴ്ച രാവിലെ ചാറ്റല്‍ മഴ കാരണം ബദാം മരത്തിന്റെ ചുവട്ടില്‍ നിന്ന സുദര്‍ശന്‍ (33), നെല്‍സണ്‍ (45), ജയരാജ് (39) എന്നിവര്‍ക്കാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനിന്റെ പുറത്തുകൂടിയാണ് ബദാം മരത്തിന്റെ ചില്ല കിടക്കുന്നത്.
ബദാംമരം അപകടവസ്ഥയിലാണെന്ന് നാട്ടുകാർ പലതവണ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും അവഗണിച്ചെന്ന് ആക്ഷേപമുണ്ട്. കെ.എസ്.ആര്‍.ടി.സിയിലേക്ക് പോകുന്ന പ്രധാന ലൈനിന്റെ പുറത്താണ് മരച്ചില്ല കുരുങ്ങിക്കിടക്കുന്നത്. അടിയന്തരമായി ചില്ല നീക്കംചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

