‘പെരുമ്പാമ്പ് എന്ന് പറഞ്ഞാൽ പോര.. ഇത് ഒന്നൊന്നര പെരുമ്പാമ്പ് തന്നെ’
text_fieldsതിരുവനന്തപുരം: ഇത് വെറും പെരുമ്പാമ്പ് എന്ന് പറഞ്ഞാൽ പോര.., ഒന്നൊന്നര പെരുമ്പാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട്, വിതുര, കലുങ്കു ഭാഗത്ത് പുരയിടം വൃത്തിയാക്കികൊണ്ടിരുന്ന ആൾക്കാരാണ് കരിങ്കൽ കെട്ടിനടിയിൽ പതുങ്ങിയിരുന്ന ഈ കുറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ഒറ്റനോട്ടത്തിൽ ആദ്യം ചെറിയ സൈസ് എന്നാണ് കരുതിയത്. പിന്നീടാണ് നാട്ടുകാർക്ക് ബോധ്യമായത് വെറും ചില്ലറക്കാരനല്ല, 30-35 കിലേയോളം ഭാരംവരുന്ന കൂറ്റൻ പെരുമ്പാമ്പെന്ന്.
നല്ലതുപോലെ ഇരയെയൊക്ക അകത്താക്കി തരക്കേടില്ലാത്ത ആരോഗ്യമുണ്ട് ആശാന്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ.ആർ.ടി അംഗവും സ്നേക്ക് റസ്ക്യൂവറുമായ രോഷ്നിയും സംഘവും സ്ഥലത്തെത്തി. ഒറ്റനോട്ടത്തിൽ നിരീക്ഷിച്ചപ്പോൾ തന്നെ ആള് നിസാരക്കാനല്ലെന്നും അത്യാവശ്യം വലിപ്പവും ഭാരവും ഉണ്ടെന്നും ബോധ്യപ്പെട്ടു. പറമ്പ് വൃത്തിയാക്കാൻ അപ്പോൾ അവിടെ ജെ.സി.ബി ഉണ്ടായിരുന്നതിനാൽ അൽപം പണി എളുപ്പമായി. കരിങ്കൽ കെട്ട് പൊളിക്കാൻ ജെ.സി.ബി കൊണ്ട് സാധിച്ചു.
പിന്നീട് ശ്രമകരമായ ദൗത്യമായിരുന്നു. പതിനഞ്ച് മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ രോഷ്നിയും സംഘവും പിടികൂടി ബാഗിലാക്കി. പൊരുമ്പാമ്പിന് അമിതഭാരം ഉണ്ടായിരുന്നതിനാൽ ബാഗിലാക്കാനും വാഹനത്തിലേക്ക് മാറ്റാനും നന്നേ പ്രയാസപ്പെട്ടു. മഴ ശക്തമായതോടെ വനമേഖ ലയോട് ചേർന്ന പ്രദേശങ്ങളിൽ പെരുമ്പാമ്പ് ഉൾപ്പെടെ പാമ്പുകൾ വ്യാപകമായി ജനവസ മേഖലക ളിലേക്ക് ഇറങ്ങുന്നുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

