Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ മോഷണം

text_fields
bookmark_border
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ മോഷണം
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ന്​ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന്‌ മോ​ഷ​ണം. അ​രി​സ്റ്റോ ജ​ങ്‌​ഷ​നി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലാ​ണ്‌ മോ​ഷ​ണം ന​ട​ന്ന​ത്‌. കാ​ണി​ക്ക​വ​ഞ്ചി​യും അ​ന്ന​ദാ​ന​ത്തി​നാ​യി ആ​ളു​ക​ൾ പ​ണം ദാ​നം ചെ​യ്യു​ന്ന പെ​ട്ടി​യും മോ​ഷ്ടാ​വ്‌ പൊ​ളി​ച്ചു. ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്‌. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ്‌ മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്‌.

ഏ​ത്‌ സ​മ​യ​ത്തും വി​ശ്വാ​സി​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ വാ​തി​ൽ ചാ​രി​യി​ടാ​റേ​യു​ള്ളൂ. ക്ഷേ​ത്ര​ത്തോ​ട്‌ ചേ​ർ​ന്ന്‌ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന പാ​ർ​ക്കി​ങ്‌ ഗ്രൗ​ണ്ടു​ണ്ട്‌. ഇ​തു​വ​ഴി​യാ​ണ്‌ മോ​ഷ്ടാ​വ്‌ എ​ത്തി​യ​തെ​ന്നാ​ണ്‌ ക​രു​തു​ന്ന​ത്‌. സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നു. ഇ​വി​ടെ​നി​ന്ന്‌ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വി​ൽ​പ​ന​ക്ക്​ വെ​ച്ചി​രു​ന്ന സി​ഗ​ര​റ്റ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്‌. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്‌ സ്ഥ​ല​ത്തെ​ത്തി​യ ത​മ്പാ​നൂ​ർ പൊ​ലീ​സ്‌ കേ​സെ​ടു​ത്തു.

ഫോ​റ​ൻ​സി​ക്‌ വി​ദ​ഗ്‌​ധ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​സ്‌.​ഐ​മാ​രാ​യ വി.​എ​സ്‌. ര​ഞ്ജി​ത്, സു​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ​യാ​ഴ്‌​ച പൂ​ജ​പ്പു​ര​യി​ലും സ​മാ​ന​രീ​തി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പൊ​ലീ​സ്‌ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttemple robbery
News Summary - theft in thambanur temple
Next Story