റോഡ് കുളമായി; നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു
text_fieldsവടശ്ശേരിക്കോണം പള്ളിമുക്ക്-പുലിയത്തു ഏലാ റോഡിലെ വെള്ളക്കെട്ടിൽ നാട്ടുകാർ വാഴനട്ട്
പ്രതിഷേധിച്ചപ്പോൾ
വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ വടശ്ശേരിക്കോണം പള്ളിമുക്ക്-പുലിയത്ത് ഏലാ റോഡ് കുളമായതിനെത്തുടർന്ന് നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു. റോഡിന്റെ ശോച്യാവസ്ഥ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡ് ചളിക്കുളമായി. കാൽനടയാത്ര പോലും ദുസ്സഹമായതിനെത്തുടർന്നാണ് നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചത്.
കുറേകാലമായി റോഡ് ടാർ ഇളകി കുണ്ടും കുഴിയുമായ നിലയിലാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് സമീപത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

