യുവാവിനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
text_fieldsനേമം: വ്യക്തിവിരോധംമൂലം യുവാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വിളപ്പില്‍ തുരുത്തുമ്മൂല കഞ്ചുക്കോണം ചരുവിള പുത്തന്‍വീട്ടില്‍ രാജേഷ്കുമാര്‍ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
വിളപ്പില്‍ പുളിയറക്കോണം സ്വദേശി തിയോഫിലോസിെൻറ മകന് സാംരാജ് (49) ആണ് ആക്രമണത്തിന് ഇരയായത്.
രാജേഷ്കുമാര്‍ നടത്തിവന്ന അനധികൃത കെട്ടിടനിര്മാണത്തിനെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും മുമ്പ് തന്നെ ആക്രമിച്ചതിനെതിരെയും സാംരാജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിെൻറ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഒളിവില്‍ക്കഴിഞ്ഞുവന്ന രാജേഷ്കുമാറിനെ വിളപ്പില്‍ശാല സി.ഐ സുരേഷ്കുമാര്‍, എസ്.ഐ സരിന്, എ.എസ്.ഐ ഹരികുമാര്‍, എസ്.സി.പി.ഒ സതീഷ്, സി.പി.ഒമാരായ സുധീര്‍, ഷമീര്‍, സന്തോഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

