കിളിമാനൂരിൽ വീണ്ടും തെരുവുനായ് ആക്രമണം; ആറാം ക്ലാസുകാരിക്കടക്കം കടിയേറ്റു
text_fieldsകിളിമാനൂർ: കിളിമാനൂർ മേഖലയിൽ തെരുവുനായുടെ ആക്രമണം രൂക്ഷമാകുന്നു.
ശനിയാഴ്ച ആറാം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർക്ക് കടിയേറ്റു. രണ്ടാഴ്ചക്കിടയിൽ ഒരു ഡസനോളം പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആദിന ഫാത്തിമ, കിളിമാനൂർ ഷൈനി വിലാസത്തിൽ ശിവകുമാർ എന്നിവർക്കാണ് കടിയേറ്റത്. പ്ലസ് വൺ വിദ്യാർഥിക്കടക്കം കഴിഞ്ഞയാഴ്ച തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.
ഒരു സർക്കാർ എൽ.പി സ്കൂൾ, മൂന്ന് ഹയർസെക്കൻഡറി അടക്കം നാല് സ്കൂളുകളാണ് കിളിമാനൂർ പഞ്ചായത്തിലെ പുതിയകാവ് മേഖലയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരങ്ങൾ, പുതിയകാവ് പബ്ലിക് മാർക്കറ്റ്, പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ്, മേലേ പുതിയകാവ് പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
പഞ്ചായത്തുകൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരും സ്കൂൾ അധികൃതരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

