Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightതൊണ്ടി സ്​പിരിറ്റ്...

തൊണ്ടി സ്​പിരിറ്റ് മോഷ്ടിച്ച സംഭവം; ആറ്​ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവ്

text_fields
bookmark_border
തൊണ്ടി സ്​പിരിറ്റ് മോഷ്ടിച്ച സംഭവം; ആറ്​ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവ്
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി സ്പി​രി​റ്റ് മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സി.​ഐ ഉ​ൾ​പ്പെ​ടെ ആ​റ്​ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ കോ​ട​തി ഉ​ത്ത​ര​വ്. പ്രാ​രം​ഭ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് 60 ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി.

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി. ​സാ​ജു, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ സ​ചി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഡ്രൈ​വ​ർ പി.​ജി. വി​ശ്വ​നാ​ഥ​ൻ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ വി. ​പ്ര​ദീ​പ് കു​മാ​ർ, എ​സ്. ഷൈ​ൻ, ജി. ​പ്ര​വീ​ൺ എ​ന്നി​വ​ർ​ക്കെ​തി​രെ​ അ​ഴി​മ​തി, വ്യാ​ജ എ​ഫ്.​ഐ.​ആ​ർ ച​മ​യ്ക്ക​ൽ, ക​ണ​ക്കു​ക​ളു​ടെ വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

സം​ഭ​വ​ത്തി​ൽ കേ​സ് വേ​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​കു​തി വ​കു​പ്പ് മു​ഖേ​ന വ​കു​പ്പു​ത​ല ന​ട​പ​ടി മ​തി​യെ​ന്നു​മു​ള്ള വി​ജി​ല​ൻ​സ് എ​സ്.​പി കെ.​ഇ. ബൈ​ജു​വി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

എ​സ്.​പി​യെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര പി. ​നാ​ഗ​രാ​ജ​ൻ സ​മ​ർ​പ്പി​ച്ച സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

2018 ഒ​ക്ടോ​ബ​ർ 18ന് ​വൈ​കീ​ട്ട്​ 3.30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ​നി​ന്ന്​ തീ​ർ​പ്പാ​യ കേ​സി​ന്‍റെ തൊ​ണ്ടി​മു​ത​ൽ സ്പി​രി​റ്റ് ന​ശി​പ്പി​ക്കാ​ൻ മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ചി​ന്​ കൈ​മാ​റി​യി​രു​ന്നു. ഇ​ത്​ റേ​ഞ്ച് ഓ​ഫി​സി​ൽ​നി​ന്ന്​ വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ എ​ക്സൈ​സ് ത​ന്നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി.മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ​വെ​ച്ച് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ്​ കീ​ഴ്​​വാ​യ്​​പൂ​ർ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsexcise officers
News Summary - spirit theft incident; Order to file a case against six excise officers
Next Story