മദ്യപിച്ച് ബഹളം െവച്ചത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനെ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
പോത്തൻകോട്: മദ്യപിച്ച് കടയുടെ മുന്നിൽ ബഹളം െവച്ചത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനെ മർദിച്ചു. പോത്തൻകോട് ഹോം അപ്ലയൻസ് സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ ഷംനാദിനാണ് (39) മൂന്നംഗ സംഘത്തിെൻറ മർദനമേറ്റത്. പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമർഥ് രാജ് (22), വിനു മോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 11.30 ഒാടെ പോത്തൻകോട് പൊലീസ് സ്റ്റേഷന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. മർദനത്തിൽ വലതുകാൽ ഒടിയുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്ത ഷംനാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതികൾക്കെതിരെ വധശ്രമമുൾെപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

