Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണം ആഘോഷിച്ച് വിദ്യാലയങ്ങൾ

text_fields
bookmark_border
ഓണം ആഘോഷിച്ച് വിദ്യാലയങ്ങൾ
cancel
camera_alt


നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തിൽ അധ്യാപകൻ


എസ്.ജി സുൽജിത്ത് മാവേലി വേഷത്തിൽ എത്തിയപ്പോൾ




ആറ്റിങ്ങൽ: വ്യത്യസ്ത പരിപാടികളുടെ വിദ്യാലയങ്ങളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഊഞ്ഞാലാടിയും പൂക്കളമൊരുക്കിയും മാവേലിയുടെ വേഷം കെട്ടിയും ഓണപ്പാട്ടുകൾ പാടിയും സദ്യ ഉണ്ടുമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷങ്ങൾ നടന്നത്.

നാവായിക്കുളം ഡീസന്റ് മുക്ക് കെ.സി.എം.എൽ.പി. സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷത്തിൽ കുട്ടികളെല്ലാം കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങി. അത്തപ്പൂക്കള മത്സരത്തോടെ തുടക്കം കുറിച്ച ആഘോഷങ്ങളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും നടന്നു. തുടർന്ന് വിപുലമായ ഓണസദ്യയും ഒരുക്കി. വാർഡ് അംഗങ്ങളായ ഇ.ജലാൽ, ജി.വിജിൻ, സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, പ്രഥമധ്യാപിക ടി.വി.ജയശ്രി എന്നിവർ പങ്കെടുത്തു.

നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ കലാപരിപാടികളോടുകൂടി ഓണം ആഘോഷിച്ചു. സ്കൂളിലെ മലയാളം അധ്യാപകനായ എസ്.ജി സുൽജിത്ത് മാവേലി വേഷത്തിൽ എത്തിയത് ഓണാഘോഷത്തിന് ആവേശം പകർന്നു. എച്ച്.എം അനിൽകുമാർ, പ്രിൻസിപ്പാൽ ശ്രീകുമാർ, പി.ടി.എ പ്രസിഡണ്ട് ഗാന്ധി ലാൽ, എസ്.എം.സി ചെയർമാൻ നാസിം തുടങ്ങിയവർ പങ്കെടുത്തു.

മടവൂർ ഗവ.എൽ.പി.എസിൽ കുട്ടികളുടെ കളികളും കലാപരിപാടികളുമായി വിപുലമായി ഓണം ആഘോഷിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് എ.ഹസീന, വൈസ് പ്രസിഡൻറ് അഫ്സൽ, വാർഡംഗം അജിത് കുമാർ, പി.ടി.എ പ്രസിഡൻറ് രോഹിണി, എസ്.എം.സി ചെയർമാൻ ലാലു തുടങ്ങിയവർ പങ്കെടുത്തു.

ആലംകോട് ഗവ.എൽ.പി.എസിൽ നടന്ന ഓണാഘോഷം എസ്.എം.സി ചെയർമാൻ ഷാനവാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക നസീഹ ബീഗം സ്വാഗതം പറഞ്ഞു. മെഗാ തിരുവാതിര, അത്തപ്പൂക്കളം, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, നാടൻ കളികൾ, അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവ നടന്നു. വാർഡ് കൗൺസിലർ ലാലി, സ്കൂൾ വികസന സമിതി അംഗങ്ങൾ, എസ്.എം.സി - പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Schools celebrate Onam
Next Story