Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightമദ്യം നൽകി കവർച്ച;...

മദ്യം നൽകി കവർച്ച; യുവതി പിടിയിൽ

text_fields
bookmark_border
മദ്യം നൽകി കവർച്ച; യുവതി പിടിയിൽ
cancel
camera_alt

സി​ന്ധു​

തി​രു​വ​ന​ന്ത​പു​രം: പു​രു​ഷ​ന്മാ​രെ വ​ശീ​ക​രി​ച്ച് മ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ക​വ​ർ​ച്ച ന​ട​ത്തു​ന്ന യു​വ​തി പി​ടി​യി​ൽ. കു​ന്നു​കു​ഴി ബാ​ട്ട​ൺ​ഹി​ൽ കോ​ള​നി​യി​ൽ സി​ന്ധു​വി​നെ​യാ​ണ് (31) മെ​ഡി​ക്ക​ൽ ​കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ക​ണ്ണേ​റ്റു​മു​ക്ക് സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

ഡി​സം​ബ​ർ 29ന് ​രാ​ത്രി 10ന് ​സി​ന്ധു മെ​ഡി​ക്ക​ൽ ​കോ​ള​ജ് കാ​ഷ്വ​ൽ​റ്റി​ക്ക് സ​മീ​പം ​െവ​ച്ച് യു​വാ​വി​നെ വ​ശീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ​കോ​ള​ജ് ജ​ങ്​​ഷ​നി​ലെ ഗ​രു​ഡാ ലോ​ഡ്ജി​ൽ വാ​ട​ക​ക്ക്​ മു​റി എ​ടു​പ്പി​ക്കു​ക​യും അ​മി​ത​മാ​യി മ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കു​ക​യും ചെ​യ്​​തു.

തു​ട​ർ​ന്ന്​ യു​വാ​വ് ധ​രി​ച്ചി​രു​ന്ന മൂ​ന്ന​ര പ​വ​െൻറ സ്വ​ർ​ണ​മാ​ല​യും ​േബ്ര​സ്​​ല​റ്റും 5000 രൂ​പ​യും മോ​ഷ്​​ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്്​​ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സി​ന്ധു വി​ൽ​പ​ന ന​ട​ത്തി​യ ചാ​ല​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ സ​മാ​ന​രീ​തി​യി​ൽ കൂ​ടു​ത​ൽ ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ​കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ ഹ​രി​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, പ്രി​യ, വി​മ​ൽ (ഫോ​ർ​ട്ട്), എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, അ​നി​ൽ കു​മാ​ർ, പ്രീ​ജ, സി.​പി.​ഒ​മാ​രാ​യ പ്ര​താ​പ​ൻ, വി​നീ​ത്, ഗോ​കു​ൽ, സി​നി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robberyalcohol
News Summary - Robbery with alcohol; Woman arrested
Next Story