തമിഴ്നാട്ടിൽ നിന്നെത്തിയ കവർച്ചസംഘം പിടിയിൽ
text_fieldsതിരുവനന്തപുരം: കിഴക്കേകോട്ട രണ്ടാം പുത്തൻതെരുവിൽ മാരകായുധങ്ങളുമായി എത്തി കവർച്ച നടത്തിയ തമിഴ്നാട് സംഘം പിടിയിൽ.
തമിഴ്നാട് ധർമപുരി നമിപ്പള്ളി മുത്തുസ്വാമി നഗറിൽ പാർഥിപൻ (28), സേലം വാണിഗം പടി കള്ളിക്കോട്ടെ സ്വദേശി പ്രസാദ് (27), സേലം സിറ്റി ജോൺസൻ പേട്ടെ ആസ്താംപട്ടി ഈസ്റ്റ് സ്ട്രീറ്റിൽ സുരേഷ് കുമാർ (37), സേലം കടയംപട്ടി, കാഞ്ചനായ്ക്കൻപട്ടി, ഓമല്ലൂർ ആദിദ്രാവിഡർ കോളനിയിൽ രവി ചന്ദ്രൻ (40), സേലം സിറ്റി കിച്ചിപ്പാളയം കസ്തൂരി സ്ട്രീറ്റിൽ കാർത്തി (32), സേലം മല്ലൂർ ഒട്ടേരി കോളനിയിൽ സതീഷ് കുമാർ (26) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട് രണ്ടാം പുത്തൻ തെരുവിൽ ശ്രീഹരി വീട്ടിൽ ഹരിഹരെൻറ വീട്ടിലാണ് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയത്.
ആക്രമണ വിവരമറിഞ്ഞെത്തിയ ഫോർട്ട് പൊലീസ് പ്രതികളുടെ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്.ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സജു എബ്രഹാം, സെൽവിയസ് രാജ്, ആശ വി. രേഖ, സി.പി.ഒമാരായ ഗിരീഷ്, ശരത്, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

