റോഡ് ശോച്യാവസ്ഥയിൽ; ജനത്തിന് ദുരിതയാത്ര
text_fieldsകല്ലമ്പലം: റോഡിെൻറ ശോച്യാവസ്ഥമൂലം നാട്ടുകാർ ദുരിതത്തിൽ.
പറകുന്ന് കൊടുവേലിക്കോണം മുത്താന റോഡാണ് തകർന്ന് യാത്ര ദുഷ്കരമായത്. നാവായിക്കുളം ചെമ്മരുതി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.
അതിർത്തി പ്രദേശമായതിനാൽ ഇരുപഞ്ചായത്തുകളും റോഡിനെ അവഗണിക്കുകയാണ്. റോഡ് വികസനകാര്യത്തിൽ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. നാവായിക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡും ചെമ്മരുതി പഞ്ചായത്തിലെ അഞ്ചാം വാർഡും പങ്കിടുന്ന റോഡിലൂടെ സ്കൂൾ ബസുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോവുന്നു. വർഷങ്ങളായി തകർന്ന നിലയിലുള്ള റോഡ് പുനരുദ്ധാരണം പ്രഖ്യാപിച്ചിട്ട് ഒരുവർഷത്തോളമായി. എന്നാൽ നിർമാണം വൈകുന്നു.
റോഡിെൻറ ഇരുഭാഗവും കാടുമൂടിയ നിലയിലാണിപ്പോൾ. സ്കൂൾ കുട്ടികൾക്കും മദ്റസ വിദ്യാർഥികൾക്കും റോഡിെൻറ വശങ്ങൾ കാടുമൂടി കിടക്കുന്നതുമൂലമുള്ള ഇഴജന്തുക്കൾ ഭീഷണിയാണ്. രാത്രിയിൽ വെളിച്ചമില്ലാത്തതും കാൽനടക്കാരെയടക്കം വലയ്ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

