കിഫ്ബിക്ക് ഭൂമി ഏറ്റെടുക്കൽ ഭിന്ന മറുപടികളുമായി റവന്യൂ –മരാമത്ത് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: സര്‍വേയര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭിന്ന മറുപടികളുമായി മരാമത്ത് -റവന്യൂ മന്ത്രിമാർ. പരസ്പര വിരുദ്ധ മറുപടികൾ ക്രമപ്രശ്നമായി പ്രതിപക്ഷം ഉന്നയിച്ചതോടെ പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. വിഷയം കൂടുതൽ സജീവമാക്കാതിരിക്കാൻ മന്ത്രിമാരും ശ്രദ്ധിച്ചു.
കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ്കുമാര് ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിലാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന മറുപടികൾ വന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടത്ര സര്‍വേയര്‍മാര്‍ ഇല്ലെന്നും പദ്ധതികൾ വൈകുന്നെന്നും ഗണേഷ്കുമാര് അഭിപ്രായപ്പെട്ടിരുന്നു. സർേവയർമാരുടെ പ്രശ്നം എല്ലാ മണ്ഡലങ്ങളിലും തടസ്സമായി നിൽക്കുന്നെന്നും മന്ത്രി ഇതിന് പരിഹാരമുണ്ടാക്കണമെന്നും എ.എൻ. ഷംസീറും ആവശ്യപ്പെട്ടു. മറുപടി പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് കിഫ്ബി പദ്ധതികള്‍ നടക്കുന്ന പൊതുമരാമത്ത് ഭൂമിയുടെ അതിരുകള്‍ സർവേ നടത്തി തിട്ടപ്പെടുത്താന്‍, ലാൻഡ് അക്വിസിഷന്‍ ചുമതലയുള്ള അതത് തഹസില്‍ദാര്‍മാരെ നിയോഗിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് മറുപടി നല്കി. കൂടുതല്‍ സർവേയര്‍മാരെ ഇതിനായി ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കാം. നാല് ജില്ലയിൽ ഒരു തഹസിൽദാരാണ് ഇപ്പോൾ. ആഗസ്റ്റ് നാലിന് ചേർന്ന യോഗത്തിൽ സാധ്യമാകുന്നരീതിയിൽ സർവേയർമാരെ ലഭിക്കുന്ന നിലപാട് കൈക്കൊള്ളാൻ തീരുമാനിച്ചു. റവന്യൂ മന്ത്രിയെ ഇൗ തീരുമാനം അറിയിച്ചിട്ടുണ്ട്. അതിൽ നിലപാടെടുത്താൽ സമയം ലാഭിക്കാൻ കഴിയുമെന്നും മരാമത്ത് മന്ത്രി പറഞ്ഞു.
സർവേയർമാർ സർവേ വകുപ്പിെൻറ കീഴിലാകണമെന്നും സ്വതന്ത്രമായി അനുവദിക്കാനാകിെല്ലന്നും റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. ദേശീയപാത, വിമാനത്താവളം എന്നിവക്ക് ഭൂമിയേറ്റെടുക്കുന്നപോലെ സംവിധാനമാകാം. സ്വതന്ത്രമായൊരു സംവിധാനം അംഗീകരിക്കാൻ കഴിയില്ല. നിലവിലെ സർവേ ടീമിെൻറ കീഴിൽ താൽക്കാലികക്കാർ ആകാമെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി മനസ്സിലാക്കിയതിെൻറ കുഴപ്പമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. താൻ അങ്ങനെയല്ല പറഞ്ഞത്. റവന്യൂ വകുപ്പുമായി ആലോചിച്ച് എടുക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്ന് കെ. ബാബു ചൂണ്ടിക്കാട്ടി.