Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവാക്സിനെടുത്തിട്ടും...

വാക്സിനെടുത്തിട്ടും പേവിഷ മരണങ്ങൾ; കടിയേറ്റപ്പോള്‍തന്നെ വൈറസ് ഞരമ്പുകളിൽ എത്തിയിട്ടുണ്ടാകാമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
Rabies deaths
cancel

തി​രു​വ​ന​ന്ത​പു​രം: കു​ത്തി​വെ​പ്പെ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ​യേ​റ്റ്​ മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്, ക​ടി​യേ​റ്റ​പ്പോ​ള്‍ത​ന്നെ റാ​ബീ​സ് വൈ​റ​സ് ഞ​ര​മ്പു​ക​ളി​ല്‍ ക​യ​റി​യ​തു​കൊ​ണ്ടാ​കാ​മെ​ന്ന്​ വി​ദ​ഗ്​​ധ​സ​മി​തി വി​ല​യി​രു​ത്ത​ല്‍. പേ​വി​ഷ​ബാ​ധ സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ത​രാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം. അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന് കൈ​മാ​റി. റി​പ്പോ​ര്‍ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

2022 ജ​നു​വ​രി​മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍വ​രെ പേ​വി​ഷ​ബാ​ധ​മൂ​ലം ന​ട​ന്ന 21 മ​ര​ണ​ങ്ങ​ളാ​ണ്​ സ​മി​തി പ​രി​ശോ​ധി​ച്ച​ത്. മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​ല്‍ക്കാ​നു​ള്ള സാ​ഹ​ച​ര്യം, പ്ര​ഥ​മ ശു​ശ്രൂ​ഷ​യു​ടെ​യും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍, പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, വാ​ക്‌​സി​ന്‍ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, ചി​കി​ത്സ രേ​ഖ​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​ട്ടും മ​രി​ച്ച വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ വി​വ​രം ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

മ​രി​ച്ച 21ല്‍ 15 ​പേ​രും പ്ര​തി​രോ​ധ ചി​കി​ത്സ എ​ടു​ക്കാ​ത്ത​വ​രാ​ണ്. ആ​റു​പേ​ർ​ക്ക്​ വാ​ക്‌​സി​ന്‍, ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ കു​ത്തി​വെ​പ്പു​ക​ള്‍ ന​ല്‍കി. ഞ​ര​മ്പു​ക​ളു​ടെ സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള മു​ഖം, ചു​ണ്ട്, ചെ​വി, ക​ണ്‍പോ​ള​ക​ള്‍, ക​ഴു​ത്ത്, കൈ​വെ​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗു​രു​ത​ര​വും ആ​ഴ​മേ​റി​യ​തു​മാ​യ മു​റി​വേ​റ്റ​വ​രാ​ണ് ഇ​വ​ർ. അ​തി​നാ​ല്‍ ക​ടി​യേ​റ്റ​പ്പോ​ള്‍ത​ന്നെ റാ​ബീ​സ് വൈ​റ​സ് ഞ​ര​മ്പു​ക​ളി​ല്‍ ക​യ​റി​യി​ട്ടു​ണ്ടാ​കാം.

കേ​ന്ദ്ര ല​ബോ​റ​ട്ട​റി​യി​ലെ പ​രി​ശോ​ധ​ന​യി​ല്‍ വാ​ക്‌​സി​ന്‍, ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ എ​ന്നി​വ ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​യി ക​ണ്ടെ​ത്തി. വാ​ക്‌​സി​ന്‍ എ​ടു​ത്ത വ്യ​ക്തി​ക​ളി​ല്‍ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രു​ത്തു​ന്ന ആ​ന്റി​ബോ​ഡി​ക​ളു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മു​ള്ള തോ​തി​ലു​ണ്ടെ​ന്ന് ബം​ഗ​ളൂ​രു നിം​ഹാ​ന്‍സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

നിം​ഹാ​ന്‍സി​ലെ ഡ​ബ്ല്യു.​എ​ച്ച്.​ഒ കോ​ളാ​ബെ​റേ​റ്റീ​വ് സെ​ന്റ​ര്‍ ഫോ​ര്‍ റ​ഫ​റ​ന്‍സ് ആ​ൻ​ഡ്​ റി​സ​ര്‍ച്ച് ഫോ​ര്‍ റാ​ബീ​സ് അ​ഡീ​ഷ​ന​ല്‍ പ്ര​ഫ. ഡോ. ​റീ​ത്ത എ​സ്. മ​ണി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍ഫെ​ക്​​ഷ്യ​സ് ഡി​സീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ്, പാ​ലോ​ട് സ്റ്റേ​റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ അ​നി​മ​ല്‍ ഡി​സീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​സ്വ​പ്ന സൂ​സ​ന്‍ എ​ബ്ര​ഹാം, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് വൈ​റോ​ള​ജി ഡ​യ​റ​ക്ട​ര്‍ ഡോ. ​ഇ. ശ്രീ​കു​മാ​ര്‍, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ഹ​രി​കു​മാ​ര്‍, ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​ര്‍ പി.​എം. ജ​യ​ന്‍ എ​ന്നി​വ​ർ സ​മി​തി​യം​ഗ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationRabies deaths
News Summary - Rabies deaths despite vaccination; virus may have reached the nerves after being bitten
Next Story