Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവിലക്കയറ്റം: പലചരക്ക്...

വിലക്കയറ്റം: പലചരക്ക് വിപണന കേന്ദ്രങ്ങളിൽ കലക്ടറുടെ പരിശോധന

text_fields
bookmark_border
വിലക്കയറ്റം: പലചരക്ക് വിപണന കേന്ദ്രങ്ങളിൽ കലക്ടറുടെ പരിശോധന
cancel
camera_alt

പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന്​ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​ർ ജെ​റോ​മി​ക്

ജോ​ർ​ജിന്‍റെ നേതൃത്വത്തിൽ നടന്ന പ​രി​ശോ​ധ​ന 

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന്​ അ​രി, പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​വി​ത​ര​ണ വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചാ​ല മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വെ​പ്പ്, കൃ​ത്രി​മ വി​ല​ക്ക​യ​റ്റം എ​ന്നി​വ ക​ണ്ടെ​ത്തി​യി​ല്ല. 22 മൊ​ത്ത വ്യാ​പാ​ര, ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ വി​ല​നി​ല​വാ​ര ബോ​ർ​ഡ്, അ​ള​വ് തൂ​ക്ക സം​ബ​ന്ധ​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ, ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സു​ക​ൾ യ​ഥാ​വി​ധി സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക എ​ന്നി​ങ്ങ​നെ 12 ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച റീ​ട്ടെ​യി​ൽ പ്രൊ​വി​ഷ​ൻ സ്റ്റോ​റി​ന്റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ക​ട​യു​ട​മ​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ പ്ര​വീ​ൺ​കു​മാ​ർ എ​ച്ച്, സി​റ്റി റേ​ഷ​നി​ങ് ഓ​ഫി​സ​ർ (സൗ​ത്ത്) പി.​വി. ബി​ജു, ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ​മാ​രാ​യ ഡോ. ​ജി​ഷ രാ​ജ്, മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്രി​യ ബി, ​സൗ​മ്യ ആ​ർ, ന​ഹാ​സ്, റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജീ​ദ്, ജി​ഷ പി.​പി, വി.​പി. സാ​ബു, കെ.​വി. ര​ശ്മി, ശ്രീ​ജി​ത്ത് മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

താ​ലൂ​ക്ക് ത​ല​ത്തി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു. വി​ല നി​യ​ന്ത്ര​ണ ന​ട​പ​ടി ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price riseinspection
News Summary - price rise; collector conducted an inspection
Next Story