തോട്ടിലിറങ്ങിയ ചുമട്ടുതൊഴിലാളിയെ കാണാതായി
text_fieldsകിംസ് ആശുപത്രിക്ക് സമീപം ആമയിഴഞ്ചാൻ തോട്ടിൽ വീണയാൾക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തുന്നു
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇറങ്ങിയ ചുമട്ടുതൊഴിലാളിയെ കാണാതായി. ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള പാലത്തിന്റെ അടിവശത്തുള്ള തോട്ടിൽ നിന്നാണ് ഈറോഡ് കളത്തിൽ വീട്ടിൽ ഡോളി എന്ന സുരേഷിനെ(48) കാണാതായത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചക്ക് 12ഓടെ മൂന്ന് സുഹൃത്തുക്കളുമൊത്ത് സുരേഷ് പാലത്തിനടിയിലിരുന്ന് മദ്യപിച്ചു. അൽപം കഴിഞ്ഞ് സുഹൃത്തുക്കൾ കയറിപ്പോയി.
സുരേഷ് ഇരുന്നതിന്റെ മറുകരയിൽ സുരേഷിന്റെ പരിചയക്കാരനായ ഒരാൾ മീൻപിടിക്കാനായി വന്നു. തുടർന്ന് ഇയാളുമായി സുരേഷ് വാക്കുതർക്കത്തിലേർെപ്പട്ടു. ഇയാളുടെ അടുത്തേക്ക് പോകാനാണ് സുരേഷ് തോട്ടിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഇറങ്ങിയ ഉടനെ സുരേഷ് മുങ്ങിത്താഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ അഞ്ച് പേരടങ്ങുന്ന ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് ടീമും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. വൈകീട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഷീലയാണ് സുരേഷിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

