Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightപാപ്പനംകോട് യു ടേൺ...

പാപ്പനംകോട് യു ടേൺ പരിശോധന നടത്തി അപകടം ഒഴിവാക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പാപ്പനംകോട് യു ടേൺ പരിശോധന നടത്തി അപകടം   ഒഴിവാക്കണം -മനുഷ്യാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യ പാ​പ്പ​നം​കോ​ട് ശ്രീ​രാ​ഗം ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മു​ള്ള യു ​ടേ​ണി​ൽ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​താ​വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ച യു​ടേ​ൺ ത​ൽ​പ​ര​ക​ക്ഷി​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി നീ​ക്കം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

നേ​മം ഇ​ൻ​സ്പെ​ക്ട​ർ ക​മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ യു​ടേ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും യാ​ത്ര ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ച​താ​യി പ​റ​ഞ്ഞു. താ​ൽ​കാ​ലി​ക​മാ​യി യു​ടേ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച വ​സ്തു​ക്ക​ൾ എ​ടു​ത്തു​മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​രാ​തി ല​ഭി​ച്ചാ​ൽ ഇ​ക്കാ​ര്യം വ​സ്തു​താ​പ​ര​മാ​യി ശ​രി​യാ​ണോ എ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ഗം റ​ഹീം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficThriuvananthapuram
News Summary - Pappanamcode U-Turn Inspection; Human Rights Commission Urges Accident Prevention
Next Story