Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightജില്ലയില്‍...

ജില്ലയില്‍ ഒരുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യും

text_fields
bookmark_border
ജില്ലയില്‍ ഒരുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യും
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 1,70,437 ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ ക്ര​മീ​ക​ര​ണ​മാ​യി. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ 61,283 മ​ഞ്ഞ​കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ഓ​ണ​ക്കി​റ്റ് ല​ഭ്യ​മാ​കും.

ആ​ഗ​സ്റ്റ് 25, 26, 27 തീ​യ​തി​ക​ളി​ല്‍ പി​ങ്ക് കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്കും 29, 30, 31 തീ​യ​തി​ക​ളി​ല്‍ നീ​ല​കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്കും സെ​പ്റ്റം​ബ​ര്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ വെ​ള്ള​ക്കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്കും ഓ​ണ​ക്കി​റ്റ് ന​ല്‍കും.

മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്തെ അം​ഗീ​കൃ​ത​വും അ​ല്ലാ​ത്ത​തു​മാ​യ അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്കും കി​റ്റ് ന​ല്‍കും. കൂ​ടാ​തെ ഒ​രു റേ​ഷ​ന്‍കാ​ര്‍ഡി​ലും ഉ​ള്‍പ്പെ​ടാ​ത്ത ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ക്ക് ആ​ധാ​ര്‍ കാ​ര്‍ഡ് ഹാ​ജ​രാ​ക്കി ഭ​ക്ഷ്യ​ക്കി​റ്റ് വാ​ങ്ങാം.

നി​ർ​ദി​ഷ്ട ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ണ​ക്കി​റ്റ് വാ​ങ്ങാ​ന്‍ അ​സൗ​ക​ര്യ​മു​ള്ള​വ​ര്‍ക്ക് സെ​പ്റ്റം​ബ​ര്‍ നാ​ലു​മു​ത​ല്‍ ഏ​ഴു​വ​രെ കി​റ്റ് കൈ​പ്പ​റ്റാ​ന്‍ അ​വ​സ​ര​മു​ണ്ട്. പ്ര​ത്യേ​കം തു​ണി സ​ഞ്ചി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, നെ​യ്യ്, ഏ​ല​യ്ക്ക, ഉ​ണ​ക്ക​ല​രി, തേ​യി​ല, പ​ഞ്ച​സാ​ര തു​ട​ങ്ങി 13 ഇ​നം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് ഇ​ത്ത​വ​ണ ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam kit
News Summary - over one lakh onam kits will be distribured in thiruvananthapuram
Next Story