ഉമ്മൻചാണ്ടിക്ക് കിളിമാനൂരിൽ സ്വീകരണം
text_fieldsനിയമസഭയിൽ ഏറ്റവും കൂടുതൽകാലം അംഗമെന്ന ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിക്ക്
കോൺഗ്രസ് പ്രവർത്തകർ കിളിമാനൂരിൽ നൽകിയ സ്വീകരണം
കിളിമാനൂർ: നിയമസഭയിൽ ഏറ്റവും കൂടുതൽകാലം അംഗമെന്ന ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിക്ക് കിളിമാനൂരിൽ സ്വീകരണം നൽകി.
കോട്ടയത്തുനിന്ന് വർക്കലക്കുള്ള യാത്രക്കിടയിലാണ് കിളിമാനൂർ ജങ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയത്. കെ.പി.സി.സി അംഗം എൻ. സുദർശനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഗംഗാധര തിലകൻ, മണ്ഡലം പ്രസിഡൻറുമാരായ അടയമൺ എസ്. മുരളീധരൻ, അനൂപ് തോട്ടത്തിൽ, എ.ആർ ഷമീം, പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ മനോജ്, ബ്ലോക്ക് അംഗങ്ങളായ ജെ. സജികുമാർ, ബിൻഷ ബഷീർ, പഞ്ചായത്തംഗങ്ങളായ ചെറുനാരകംകോട് ജോണി, എസ്. ശ്യാംനാഥ്, പോങ്ങനാട് രാധാകൃഷ്ണൻ, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ദീപ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

