Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightകുപ്രസിദ്ധ മോഷ്ടാവ് ...

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ

text_fields
bookmark_border
കുപ്രസിദ്ധ മോഷ്ടാവ്  തീവെട്ടി ബാബു പിടിയിൽ
cancel

മം​ഗ​ല​പു​രം: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തീ​വെ​ട്ടി ബാ​ബു പി​ടി​യി​ലാ​യി. സം​സ്ഥാ​ന​ത്തു​ട​നീ​ളം 120ല​ധി​കം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ക​ണി​യാ​പു​രം കൈ​പ്പ​ള്ളി​യി​ലെ ഒ​രു വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. രാ​ത്രി​യി​ൽ വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​ളി​ൽ പ​തി​യി​രു​ന്ന ബാ​ബു​വി​നെ ക​ണ്ടെ​ത്തി​യ​ത്.

മം​ഗ​ല​പു​രം പൊ​ലീ​സെ​ത്തി ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് തീ​വെ​ട്ടി ബാ​ബു ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ലം പൂ​ത​ക്കു​ളം സ്വ​ദേ​ശി​യാ​യ ബാ​ബു​വി​ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ഷ​ണ​ത്തി​ന് കേ​സു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പ​രി​യാ​രം മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി​യെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി വീ​ണ്ടും മോ​ഷ​ണം ആ​രം​ഭി​ച്ചു.

മു​മ്പ് വ​ക്കീ​ൽ ഗു​മ​സ്ത​നാ​യി​രു​ന്ന​തി​നാ​ൽ കേ​സു​ക​ൾ എ​ല്ലാം സ്വ​യം വാ​ദി​ക്കു​ന്ന​താ​ണ് രീ​തി. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ൽ മ​റ്റൊ​രു ജി​ല്ല​യി​ൽ പോ​യി കു​റ​ച്ചു​കാ​ലം അ​വി​ടെ​ത്ത​ങ്ങി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് മം​ഗ​ല​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefCityarrested
News Summary - Notorious thief Babu arrested
Next Story