Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഉത്രാട ദിനത്തിൽ...

ഉത്രാട ദിനത്തിൽ കാണികളെ ആവേശം കൊള്ളിച്ച് നിശാഗന്ധി

text_fields
bookmark_border
ഉത്രാട ദിനത്തിൽ കാണികളെ ആവേശം കൊള്ളിച്ച് നിശാഗന്ധി
cancel
camera_alt

ഉ​ത്രാ​ട പാ​ച്ചി​ൽ ...  ഓ​ണ​ത​ലേ​ന്ന് ഉ​ത്രാ​ട ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ കോ​ട്ട

പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‌ സ​മീ​പം അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക് –വൈ.ആർ. വിപിൻദാസ്

തി​രു​വ​ന​ന്ത​പു​രം: ഉ​ത്രാ​ട ദി​ന​ത്തി​ൽ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യു​ടെ ഓ​ട​ക്കു​ഴ​ൽ നാ​ദ​വും ഗാ​യി​ക ശ്രേ​യ ജ​യ​ദീ​പ്, കെ.​കെ. നി​ഷാ​ദ് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി നി​ശാ​ഗ​ന്ധി​യി​ൽ അ​വ​ത​രി​പ്പി​ച്ച ‘മെ​ല​ഡി മെ​ഡോ​സ്’ ശ്ര​ദ്ധേ​യ​മാ​യി. വ​രാ​ഹ ന​ദി​ക്ക​ര​യോ​രം, മു​ഹ​മ്മ​ദ് റ​ഫി ആ​ല​പി​ച്ച പ്ര​ശ​സ്‌​ത ഗാ​നം ചൗ​ധ് വി​ൻ കാ ​ചാ​ന്ദ് ഹോ ​എ​ന്നീ ഗാ​ന​ങ്ങ​ളു​മാ​യി കെ.​കെ. നി​ഷാ​ദ് സം​ഗീ​ത നി​ശ​ക്ക്​ തു​ട​ക്ക​മി​ട്ടു. തു​ട​ര്‍ന്ന് മാ​വേ​ലി നാ​ടു വാ​ണീ​ടും കാ​ലം, ഉ​ത്രാ​ട​പ്പൂ​നി​ലാ​വേ വാ, ​മ​ഞ്ഞ​ൾ പ്ര​സാ​ദ​വും നെ​റ്റി​യി​ൽ ചാ​ർ​ത്തി തു​ട​ങ്ങി​യ ജ​ന​പ്രി​യ ഗാ​ന​ങ്ങ​ൾ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യു​ടെ ഓ​ട​ക്കു​ഴ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി. ശ്യാ​മ​മേ​ഘ​മേ നീ, ​മി​നു​ങ്ങും മി​ന്നാ​മി​നു​ങ്ങേ.. എ​ന്നീ പാ​ട്ടു​ക​ളി​ലൂ​ടെ ഗാ​യി​ക ശ്രേ​യ ജ​യ​ദീ​പും കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി.

മാ​വേ​ലി ക​ഥ പ​റ​ഞ്ഞ് തോ​ൽ​പ്പാ​വ​ക്കൂ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത അ​നു​ഷ്ഠാ​ന, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യി വി​വി​ധ വേ​ദി​ക​ൾ. നി​ശാ​ഗ​ന്ധി വേ​ദി​യി​ൽ പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര പു​ല​വ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ‘മ​ഹാ​ബ​ലി ച​രി​തം’ തോ​ൽ​പാ​വ​ക്കൂ​ത്ത് കാ​ണി​ക​ളി​ൽ ഓ​ണ​ത്തി​ന്റെ ഐ​തി​ഹ്യ​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി. മ​ക​ൻ രാ​ജീ​വ് പു​ല​വ​ർ, ഭാ​ര്യ അ​ശ്വ​തി, മ​ക്ക​ളാ​യ ഇ​ഷാ​ൻ കൃ​ഷ്ണ​ൻ, ഇ​വാ​ൻ കൃ​ഷ്ണ​ൻ എ​ന്നി​വ​രും അ​ണി​യ​റ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ത​മി​ഴ്ഭാ​ഷ​യി​ലെ വി​ഘ്‌​നേ​ശ്വ​ര സ്തു​തി​യോ​ടെ ആ​രം​ഭി​ച്ച അ​വ​ത​ര​ണ​ത്തി​ൽ മ​ഹാ​ബ​ലി​യു​ടെ ഭ​ര​ണ​കാ​ലം മു​ത​ൽ വാ​മ​നാ​വ​താ​ര​വും പാ​താ​ള​യാ​ത്ര​യും വ​രെ ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ൾ 80ഓ​ളം പാ​വ​രൂ​പ​ങ്ങ​ളി​ലൂ​ടെ മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamnishagandhicultural event
News Summary - Nishagandhi thrills the audience on Uthradam day
Next Story