Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലൂരിലെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കടകംപള്ളി

text_fields
bookmark_border
മുല്ലൂരിലെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കടകംപള്ളി
cancel
camera_alt

കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം: മുല്ലൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ബി.ജെ.പി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ പ്രേരണയിൽ അവരുടെ ചാനൽ പ്രത്യേകം സെറ്റിട്ട് നടത്തിയ അടിസ്ഥാനരഹിതമായ വസ്തുത ഇതിനകം നാട് തിരിച്ചറിഞ്ഞുകഴിഞ്ഞു.

ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുത വേഗം പുറത്തുവരണം. വോട്ടെടുപ്പ് കഴിഞ്ഞാൽ ബി.ജെ.പിക്ക് ഇക്കാര്യത്തിൽ താൽപര്യമില്ലാതാകുമെന്ന് വ്യക്തമാണ്. യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടിയ ബി.ജെ.പി കൃത്രിമമായി സൃഷ്ടിച്ചെടുത്ത കച്ചിത്തുരുമ്പാണിത്. അന്വേഷണ ആവശ്യം ഉന്നയിച്ച് ഡി.ജി.പിക്ക് കടകംപള്ളി സുരേന്ദ്രൻ നിവേദനം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mullur Suicide: Kadakampally Demands Crime Branch Investigation
Next Story