Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺ മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
ഇയാൾക്കെതിരെ മൂന്ന് മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്
mobile thief
cancel

തിരുവനന്തപുരം: വിഴിഞ്ഞത്ത് കോഴിക്കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്​ടിച്ചയാളെ പൊലീസ്​ പിടികൂടി. വെങ്ങാനൂർ പിറവിളാകം കൈതവിളാകത്ത് വീട്ടിൽ ജഗൻ എന്ന് വിളിക്കുന്ന അഖിരാജി(20)നെയാണ് വിഴിഞ്ഞം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് മോഷണം നടന്നത്.

വൈകുന്നേരം ആറോടുകൂടി വിഴിഞ്ഞം മുക്കോല ബൈപാസ് റോഡിലുള്ള ബി.എസ് ചിക്കൻകടയിൽ കോഴി വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി, കോഴി ആവശ്യപ്പെടുകയും അവിടുത്തെ ജീവനക്കാരനായ അസം സ്വദേശി കോഴി എടുക്കാൻ പോയ സമയം കടയിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള മൊബൈൽ ഫോൺ മോഷ്​ടിച്ച് കടന്നുകളയുകയായിരുന്നു.

വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, അലോഷ്യസ്, ദിപിൻ സി.പി.ഒമാരായ അജികുമാർ, സജൻ എന്നിവരടങ്ങിയ പൊലീസ്​ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്​റ്റ്​ ചെയ്തത്. വിഴിഞ്ഞം പൊലീസ്​ സ്​റ്റേഷനിലെ റൗഡി ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ മൂന്ന് മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mobile phone thief arrested
Next Story