അപകടത്തിൽപെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsമന്ത്രി റോഷി അഗസ്റ്റിന് യുവതിയെ
ആശുപത്രിയിലെത്തിക്കുന്നതിനുവേണ്ട
നിര്‍ദേശങ്ങള്‍ നൽകുന്നു
വെഞ്ഞാറമൂട്: സ്കൂട്ടറപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന യുവതിക്ക് സഹായഹസ്തവുമായി മന്ത്രി റോഷി അഗസ്റ്റിന്.
തിരുവനന്തപുരത്തുനിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു മന്ത്രി. യാത്രക്കിടയില്‍ വേറ്റിനാടിനു സമീപമെത്തിയപ്പോഴാണ് നിയന്ത്രണംവിട്ട് സ്കൂട്ടറില്‍ നിന്ന് യുവതി വീഴുന്നത് കാറിലിരുന്ന മന്ത്രി കണ്ടത്.
തുടര്‍ന്ന്, കാര്‍ നിര്‍ത്തി ഇറങ്ങുകയും പൈലറ്റ് വാഹനത്തിലെ പൊലീസുകാരോട് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, പൈലറ്റ് വാഹനമില്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. വേറ്റിനാട് സ്വദേശിയാണ് പരിക്കേറ്റ യുവതിയെന്നാണ് അറിയാന്‍ കഴിയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

