ഗൃഹനാഥൻ ചികിത്സക്കായി കനിവുതേടുന്നു
text_fieldsസുലൈമാൻ
ബാലരാമപുരം: അർബുദ ബാധിതനായ ഗൃഹനാഥൻ ചികിത്സക്കായി സുമനസ്സുകളുടെ കനിവുതേടുന്നു. ബാലരാമപുരം പുല്ലൈക്കോണം കീഴേമാവറത്തല വീട്ടിൽ സുലൈമാൻ (56) ആണ് ദുരിതമനുഭവിക്കുന്നത്. ആറുമാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. മുപ്പതിലേറെ കീമോ തെറപ്പി നടത്തി. ജീവൻ നിലനിർത്താൻ 10 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ കഷ്ടതയനുഭവിക്കുന്ന കുടുംബം പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്.
കയറ്റിറക്ക് തൊഴിലാളിയായിരുന്ന സുലൈമാൻ മൂന്ന് പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ ബാക്കിയായ കിടപ്പാടംപോലും പണയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നത്. തൊഴിലാളികൾക്കിടയിൽ നിരവധി സേവന പ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുള്ളയാളാണ് സുലൈമാൻ. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ബാലരാമപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 662002010011349, IFSC: UBIN0566209. ഗൂഗിൾപേ: 9544337887.

