അർബുദ ബാധിതനായ ഗൃഹനാഥൻ കനിവ് തേടുന്നു
text_fieldsസുരാജ്
കിളിമാനൂർ: അർബുദബാധിതനായ ഗൃഹനാഥൻ കനിവ് തേടുന്നു. തൊളിക്കുഴി മിഷ്യൻകുന്ന് സുരേന്ദ്രവിലാസത്തിൽ കെ. സുരാജ് (60) ആണ് സഹായം തേടുന്നത്. 35 വർഷത്തോളമായി തൊളിക്കുഴിയിൽ ഓട്ടോ ഡ്രൈവറാണ്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പാണ് രോഗബാധിതനായത്. കുടലിൽ മുഴ വന്നതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും കഴിഞ്ഞ ജനുവരിയിൽ കുടൽ നീക്കം ചെയ്യുകയും ചെയ്തു.
പാത്തോളജി വിഭാഗത്തിൽ പരിശോധനക്ക് അയച്ചപ്പോഴാണ് അർബുദം സ്ഥിരീകരിച്ചത്. കുടൽ നീക്കം ചെയ്തതിനാൽ ശരീരത്തിന് പുറത്ത് ബാഗ് സ്ഥാപിച്ച നിലയിലാണ്. നിലവിൽ തിരുവനന്തപുരം ആർ.സി.സിയിൽ കീമോ അടക്കമുള്ള ചികിത്സയിലാണ്. രോഗബാധിതനായതോടെ ജീവിതം തന്നെ വഴിമുട്ടി. ചികിത്സക്കായി കനറ ബാങ്ക് കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 3475101002551, Ifsc CNRB 0003475. ഫോൺ: 9645512304, 9072995239.