പൊലീസിനെ അക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsസഞ്ചു
നെടുമങ്ങാട്: അടിപിടി നടക്കുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അരുവിക്കര പൊലീസിന് നേരെ അക്രമം. സംഭവത്തിൽ ഹരിജൻ കോളനി വട്ടക്കുളം ബ്ലോക്ക് നമ്പർ പതിനെട്ടിൽ സഞ്ചുവിനെ (ചന്ദു - 34) പൊലീസ് സാഹസികമായി പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. അടിപിടി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് അരുവിക്കര പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ അക്രമാസക്തനായ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചു. പൊലീസ് വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ പ്രതി അടിച്ചുതകർത്തതായി പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജ്യോതി ജി.യെ പിടിച്ചുതള്ളുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ശേഷവും ഇയാൾ അക്രമാസക്തനായെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

