ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു
text_fieldsകെ.എസ്.ആർ.ടി.സി ജീവനക്കാരായ ഷാജിയും
സുനിൽകുമാറും
കല്ലമ്പലം: യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണ യുവതിയെ കെ.എസ്-.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. ഐ.എസ്.ആർ.ഒ ജീവനക്കാരിയും ചാത്തന്നൂർ സ്വദേശിനിയും ആയ ബബിത (34) ആണ് കുഴഞ്ഞുവീണത്. ചൊവാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളിയിലെക്ക് പോവുകയായിരുന്ന പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇവർ കല്ലമ്പലം എത്തുന്നതിന് മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബസ് തിരികെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് കെ.ടി.സി.ടി ആശുപത്രിയിലേക്ക് വരികയായിരുന്നു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് ബസ് യാത്ര തുടർന്നത്. ഇതിനിടെ അത്യാവശ്യക്കാരായ യാത്രക്കാരെ ഡ്രൈവർ സുനിൽകുമാറും കണ്ടക്ടർ എൽ. ഷാജിയും ചേർന്ന് മറ്റ് കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിട്ടു.

