'എങ്ങും നിര്‍ത്തും വണ്ടി' സര്‍വിസ് ആരംഭിച്ചു
text_fieldsതിരുവനന്തപുരം: പാറശ്ശാല കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും 'എങ്ങും നിര്‍ത്തും വണ്ടി' സര്‍വിസ് ആരംഭിച്ചു. ഫ്ലാഗ് ഓഫ് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് സ്റ്റോപ്പിലും വാഹനം നിര്‍ത്തുമെന്നതാണ് സര്‍വിസിെൻറ പ്രത്യേകത.
ആദ്യഘട്ടത്തില്‍ അഞ്ചു ബസുകളാണ് സര്‍വിസ് നടത്തുക. പാറശ്ശാല- എന്‍എച്ച് -തിരുവനന്തപുരം റൂട്ടില്‍ രണ്ട് ബസുകളും, പാറശ്ശാല- വെളളറട റൂട്ടില്‍ രണ്ട് ബസുകളും, പാറശ്ശാല - പൂവാര്‍ - വിഴിഞ്ഞം -തിരുവനന്തപുരം റൂട്ടില്‍ ഒരു ബസും സര്‍വിസ് നടത്തും.
പാറശ്ശാല പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ ജില്ല പഞ്ചായത്തംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ്, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരായ എസ്. ജിനുകുമാര്‍, എസ്. വിനോദ്, പാറശ്ശാല അസിസ്റ്റൻറ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടി.ആര്. ജോയ്മോന് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

