ജെറോമിക് ജോർജ് കലക്ടറായി ചുമതലയേറ്റു
text_fieldsതിരുവനന്തപുരം കലക്ടറായി ചുമതലയേൽക്കാനെത്തിയ
ജെറോമിക് ജോർജിന് മുൻ കലക്ടർ ഡോ. നവ്ജോത് ഖോസ ബൊക്കെ നൽകുന്നു
തിരുവനന്തപുരം: ജില്ല കലക്ടറായി ജെറോമിക് ജോര്‍ജ് ചുമതലയേറ്റു. നിലവിലെ കലക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ചുമതല കൈമാറിയത്. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണറായിരുന്നു ജെറോമിക് ജോർജ്.
ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് കലക്ടർ പറഞ്ഞു. മഴക്കെടുതി അവലോകനയോഗവും തുടർനടപടികളെക്കുറിച്ച് ചര്‍ച്ചയും നടത്തും. ജില്ലയിൽ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് പഠിച്ചശേഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പാലാ സ്വദേശിയായ ജെറോമിക് ജോർജ് വിദ്യാഭ്യാസ കാലഘട്ടം ചെലവഴിച്ചത് ഡല്‍ഹിയിലാണ്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്സിൽ ബിരുദവും സെൻട്രൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2015ലാണ് സിവില്‍ സര്‍വിസില്‍ പ്രവേശിക്കുന്നത്. കണ്ണൂര്‍ അസി. കലക്ടറായും ഒറ്റപ്പാലം സബ്കലക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ സ്വദേശി സ്മൃതി ഇമ്മാനുവല്‍ ആണ് ഭാര്യ. മൂന്ന് വയസ്സുകാരിയായ മകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

