Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightഇറാനിയൻ...

ഇറാനിയൻ വിദ്യാർഥിനിക്ക് നീന്തൽകുളം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ഇറാനിയൻ വിദ്യാർഥിനിക്ക് നീന്തൽകുളം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ നീ​ന്ത​ൽ​താ​ര​മാ​യ ഇ​റാ​നി​യ​ൻ വി​ദ്യാ​ർ​ഥി​നി​ക്ക്​ കാ​മ്പ​സി​ലെ നീ​ന്ത​ൽ​കു​ളം ഉ​പ​യോ​ഗി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ഒ​രു​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ നീ​ന്ത​ൽ​ക്കു​ളം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ​യെ​ന്ന് പ​റ​ഞ്ഞ് നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വ്യ​ക്​​തി ത​നി​ക്ക് നേ​രെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് സാ​റ മൂ​സ​വി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​രി നീ​ന്ത​ൽ​കു​ളം ഉ​പ​യോ​ഗി​ക്കു​ന്ന വേ​ള​യി​ൽ ജീ​വ​ന​ക്കാ​ര​നെ ഇ​ട​പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നോ സി​റ്റി​ങ്ങി​ൽ ഹാ​ജ​രാ​കാ​നോ ത​യാ​റാ​കാ​തി​രു​ന്ന ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ, എ​സ്.​എ​ച്ച്.​ഒ. എ​ന്നി​വ​രി​ൽ നി​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ശ​ദീ​ക​ര​ണം വാ​ങ്ങി ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​രി​ക്ക് നീ​ന്ത​ൽ​കു​ളം ഉ​പ​യോ​ഗി​ക്കാ​ൻ യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്ന് കാ​യി​ക​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു. നീ​ന്ത​ൽ​ക്കു​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​ക​ണ​മെ​ന്നും അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദ്ദേ​ശി​ച്ചു.

വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​രാ​തി​ക്കാ​രി ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി പ​രാ​തി​ക്കാ​രി ക​മീ​ഷ​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsHuman Rights Commissionswimming poolIranian studentThiruvananthapuram News
News Summary - Human Rights Commission says Iranian student has right to use swimming pool
Next Story