Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightമാലിന്യത്തിനൊപ്പം...

മാലിന്യത്തിനൊപ്പം നോട്ടുകെട്ട്; ഉടമയെ കണ്ടെത്തി നൽകി ഹരിത കർമസേന

text_fields
bookmark_border
മാലിന്യത്തിനൊപ്പം നോട്ടുകെട്ട്; ഉടമയെ കണ്ടെത്തി നൽകി ഹരിത കർമസേന
cancel
camera_alt

ഹ​രി​ത ക​ർ​മ​സേ​ന​ക്ക് മാ​ലി​ന്യ​ത്തി​നൊ​പ്പം ല​ഭി​ച്ച പ​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്

ഉ​ട​മ​യെ തി​രി​ച്ചേ​ൽ​പ്പി​ക്കു​ന്നു

ആ​റ്റി​ങ്ങ​ൽ: മാ​ലി​ന്യ​ത്തൊ​പ്പം ല​ഭി​ച്ച നോ​ട്ടു​കെ​ട്ട് ഉ​ട​മ​യെ ക​ണ്ടെ​ത്തി ഹ​രി​ത​ക​ർ​മ സേ​ന കൈ​മാ​റി. ന​ഗ​ര​സ​ഭ 27ാം വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ​സേ​ന തൊ​ഴി​ലാ​ളി സ​ന്ധ്യാ​ദേ​വി​ക്കാ​ണ് പാ​ഴ് വ​സ്തു​ക്ക​ളോ​ടൊ​പ്പം നോ​ട്ടു​കെ​ട്ട് ല​ഭി​ച്ച​ത്. കു​ഴി​മു​ക്ക് രാ​ജ്ഭ​വ​നി​ൽ ഷ​ഹാ​ന​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ന​ൽ​കി​യ മാ​ലി​ന്യ​ത്തി​ന​മ്പ്പ​മാ​ണ് പ​ണ​വും വ​ന്ന​ത്. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു പ​ഴ​കി​യ തു​ണി​ക​ളും നി​റ​ച്ച ചാ​ക്ക് സ​ന്ധ്യാ​ദേ​വി ഗൃ​ഹ​നാ​ഥ​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് മി​നി എം.​സി.​എ​ഫി​ൽ എ​ത്തി മാ​ലി​ന്യം ത​രം തി​രി​ഞ്ഞ​പ്പോ​ഴാ​ണ് പ​ഴ​യ തു​ണി​ക്കി​ട​യി​ൽ ഇ​രി​ക്കു​ന്ന നോ​ട്ടു​കെ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടു​ക​ൾ എ​ണ്ണി നോ​ക്കി. 500 രൂ​പ​യു​ടെ ര​ണ്ടും, 50 രൂ​പ​യു​ടെ 53 നോ​ട്ടും ഉ​ൾ​പ്പെ​ടെ ആ​കെ 3650 രൂ​പ​യു​ണ്ടാ​യി​രു​ന്നു.

ഷ​ഹാ​ന​യു​ടെ മാ​താ​വ് സ​ക്കാ​ത്ത് ന​ൽ​കാ​നു​ള്ള തു​ക അ​ല​മാ​രി​ക്കു​ള്ളി​ലെ തു​ണി​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ത് അ​റി​യാ​തെ പ​ഴ​യ തു​ണി​ക​ൾ ഇ​രു​ന്ന ക​വ​ർ ഹ​രി​ത ക​ർ​മ​സേ​ന വ​ന്ന​പ്പോ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എം. ​പ്ര​ദീ​പി​ന്‍റെ​യും സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണി​ന്‍റെ​യും സാ​നി​ധ്യ​ത്തി​ൽ ഉ​ട​മ​ക്ക് പ​ണം തി​രി​കെ​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noteGarbageGreen Karma Sena
News Summary - Green Karma Sena finds owner of note found with garbage
Next Story