Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightറോഡരികിൽ വശത്ത്...

റോഡരികിൽ വശത്ത് മാലിന്യം നിറയുന്നു; അധികൃതര്‍ക്ക് മൗനം

text_fields
bookmark_border
റോഡരികിൽ വശത്ത് മാലിന്യം നിറയുന്നു; അധികൃതര്‍ക്ക് മൗനം
cancel
camera_alt

തു​രു​ത്തി​മൂ​ല പാ​ല​ത്തി​നും കു​ട​യാ​ല്‍ സ്‌​കൂ​ളി​നു​മി​ട​യി​ൽ റോ​ഡരികിലെ വ​ശ​ത്തെ മാ​ലി​ന്യം 

വെ​ള്ള​റ​ട: നി​ല​മാ​മൂ​ട്-​മു​ള്ളി​ല​വു​വി​ള റോ​ഡി​ല്‍ തു​രു​ത്തി​മൂ​ല പാ​ല​ത്തി​നും കു​ട​യാ​ല്‍ സ്‌​കൂ​ളി​നു​മി​ട​യി​ല്‍ മാ​ലി​ന്യം നി​റ​യു​ന്നു. ഇ​റ​ക്ക​ത്തി​ല്‍ റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തെ പു​ര​യി​ട​ത്തി​ലും റോ​ഡി​ലു​മാ​ണ് മാ​ലി​ന്യം.

സ​മീ​പ​ത്തും തോ​ട്ടി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ഇ​റ​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ല്‍ നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ര്‍ധി​ച്ചി​ട്ടു​ണ്ട്.

മാ​ലി​ന്യം നി​ക്ഷേ​പം തു​ട​ങ്ങി മാ​സ​ങ്ങ​ളാ​യി​ട്ടും കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ക്ക് അ​ന​ക്ക​മി​ല്ല.

മാ​ലി​ന്യം നി​റ​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ പ​ക​ര്‍ച്ച​വ്യാ​ധി ഭീ​തി​യി​ലാ​ണ്. ഇ​വി​ടെ ഇ​റ​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍, ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ പ​തി​വാ​ണ്. ഇ​വ ചീ​ഞ്ഞ ദു​ര്‍ഗ​ന്ധ​വും സ​ഹി​ച്ചാ​ണ് ജ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​ന് ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garbage
News Summary - Garbage fills the side of the road; The authorities are silent
Next Story