Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇടതു സർക്കാർ കേരളത്തെ വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ നാടാക്കി'

text_fields
bookmark_border
ഇടതു സർക്കാർ കേരളത്തെ വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ നാടാക്കി
cancel

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ കേരളത്തെ വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ നാടാക്കി മാറ്റിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്​. വയനാട് വൈത്തിരിയിൽ പ്രത്യാക്രമണ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് ഭരണകൂടം പറഞ്ഞ സി.പി ജലീലിനെ പോലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് സൂചനകളുള്ള ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ടിലെ പരാമർശങ്ങളോട് പ്രതികരിക്കാൻ ആഭ്യന്തരവകുപ്പി​െൻറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം.

ഇത്തരം സംഭവങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണങ്ങൾ നടത്തുകയും എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും വേണം. കേരളത്തിൽ ഉത്തർപ്രദേശ്​ മോഡൽ റിവോൾവർ രാജ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാമൂഹിക ജാഗ്രത ശക്തിപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ്​ സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story