അഞ്ചുപേരുടെ മരണം: തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വർക്കലയിൽ കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്ത കാരണം കാർപോർച്ചിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്. കാർപോർച്ചിൽനിന്ന് കേബിൾ വഴി തീ വീടിനുള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം എട്ടിനാണ് പിഞ്ചുകുഞ്ഞടക്കം മരിച്ച ദുരന്തമുണ്ടായത്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സോഫയിലേക്കും മറ്റ് ഗൃഹോപകരണങ്ങളിലേക്കും തീ പടര്‍ന്നത് വലിയ പുകക്ക് കാരണമായി. മുകളിലെ നിലയിലേക്കും പുകയെത്തി. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. നല്ല ഉറക്കത്തിലായതിനാല്‍ തീപിടിത്തമുണ്ടായത് ആരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഘട്ടത്തില്‍ വാതില്‍ തുറന്നതുമൂലം പുറത്തുനിന്നുള്ള പുക ഉള്ളിലേക്ക് കടന്നു. ഇത് ശ്വസിച്ചതാകാം മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോര്‍ച്ചിലുണ്ടായിരുന്ന ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴാകും.
വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധ അറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു വീണതാകാനാണ് സാധ്യത.
വീടിന് ചുറ്റമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റ് തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തിയത്. വർക്കല ഡിവൈ.എസ്.പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഫോറന്‍സിക്, ഇലക്ട്രിക്കൽ വിഭാഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ അന്വേഷണസംഘം അന്തിമ തീരുമാനത്തിലെത്തൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

