Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരച്ചിനി കൃഷിയിൽനിന്ന് കർഷകർ പിന്മാറുന്നു

text_fields
bookmark_border
മരച്ചിനി കൃഷിയിൽനിന്ന് കർഷകർ പിന്മാറുന്നു
cancel
camera_alt

വെള്ളറടയിലെ മരച്ചീനി കൃഷിയിടം

വെള്ളറട: ഗ്രാമീണ മേഖലകളിലെ കര്‍ഷകർ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു. ഒരേക്കറില്‍ കൃഷി നടത്തിയാല്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിളവ് കഴിഞ്ഞ് ഒരു മാസം വരെ മരച്ചീനി പിഴുതെടുക്കാനുളള കാ ലാവധി ഉള്ളതിനാല്‍ വന്‍നഷ്ടം വരാതെ കര്‍ഷകര്‍ ഒരു വിധം പിടിച്ചുനില്‍ക്കുന്നു. കൃഷിക്കായി ലക്ഷം രൂപ ചെലവാക്കുന്നവര്‍ക്ക് പകുതി വലക്ക് മരച്ചീനി വില്‍ക്കേണ്ട അവസ്ഥയാണ്.

കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കി ലും വിപണി തകര്‍ന്നതിനാല്‍ കൃഷിയുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ മടിക്കുന്നു. കലിയന്‍ മരച്ചീനി, വെള്ളപ്പിരിയന്‍, സുന്ദരിവെള്ള, കാലന്‍, ചിത്തിരക്കാലി, ചുണ്ട് ചുവപ്പന്‍, മാംകുഴന്തന്‍, കരിയില മുട്ടന്‍, നൂറു മുട്ടന്‍, കാച്ചില്ല് മുടന്‍, മഞ്ഞകാച്ചിലി മുട്ടന്‍, തുടങ്ങിയ ഇനങ്ങളാണ് കൃഷിയില്‍ ഉള്ളത്. ആനുകൂല്യങ്ങള്‍ നല്‍കി മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യം കര്‍ഷകര്‍ക്കിടയിലുണ്ട്. മരച്ചീനി ചിപ്‌സ്, ബേബി ഫുഡ്, നൂഡില്‍സ്, ബ്രഡ്, പപ്പടം എന്നിവക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാരില്ലാത്തതും തിരിച്ചടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farmers are moving away from cassava cultivation
Next Story