വ്യാജ ഓഹരി നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി സൈബർ പൊലീസ്
text_fieldsതിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വൻ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്.
ഓഹരി വിപണിയിലെ പ്രമുഖരുടെയും പ്രശസ്ത സ്ഥാപന മേധാവികളുടെയും എ.ഐ വിഡിയോകൾ നിർമിച്ച്, വൻ ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. ഇത്തരം വ്യാജ പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു ക്ലിക് ചെയ്യുന്നവരെ, ട്രേഡിങ് പഠിപ്പിക്കാനെന്ന വ്യാജേന വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നു.
തുടർന്ന് രാജ്യത്തെ മുൻനിര ട്രേഡിങ് കമ്പനികളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിൽ അയച്ചുനൽകി ഡൗൺലോഡ് ചെയ്യിപ്പിക്കുകയാണ് ഇവരുടെ രീതി. ഇത്തരം അജ്ഞാത ലിങ്കുകളിൽ വീഴരുതെന്നും, ഓഹരി നിക്ഷേപങ്ങൾ അംഗീകൃത സെബി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ വഴി മാത്രം നടത്തണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

